ഹാദിയയെ നേരില്‍ ഹാജരാക്കണമെന്ന് അച്ഛന് അശോകനോട് സുപ്രീംകോടതി. അടുത്തമാസം 27ന് മൂന്ന് മണിക്ക് സുപ്രീംകോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. ഹാദിയയുടെ നിലപാട് അറിയണമെന്നും അത് തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ആരെ വിവാഹം കഴിക്കണമെന്ന് വ്യക്തിക്ക് തീരുമാനിക്കാം. ക്രിമിനലുകളെ വിവാഹം കഴിക്കുന്നതിനുപോലും നിയമതടസമില്ല. എൻെഎഎയുടെയും അശോകന്റെയും വാദം പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിധി. സമൂഹത്തിന്റെ വികാരമല്ല നിയമമാണ് പ്രധാനം. ഹാദിയയുടെ മനസുമാറ്റാന്‍ ഹിപ്നോട്ടിസം വരെ ഉപയോഗിച്ചെന്ന് എൻെഎഎ വാദിച്ചു.
Advertisement