സ്വകാര്യബസ് വീണ്ടും റോഡിലെ വില്ലനായപ്പോള്‍ നടുറോഡില്‍ ഇരുചക്രവാഹനയാത്രക്കാരായ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. ആലുവയില്‍ മുപ്പത്തടം സ്വദേശി അനീസ ജോളിയും കാലടിയില്‍ കൂടാലപ്പാട് സ്വദേശിനി റോസിലിയുമാണ് മരിച്ചത്. തിരൂരിലെ ജോലി സ്ഥലത്തേക്ക് തിരിച്ചുപോകാന്‍ ആലുവ റയില്‍വേസ്റ്റേഷനിലേക്ക് സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് അമിതവേഗതയിലെത്തിയ സ്വകാര്യബസ് അനീസ ഒാടിച്ചിരുന്ന സ്കൂട്ടറിന് പിന്നില്‍ ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ അനീസ സംഭവസ്ഥലത്തുതന്നെ മരിച്ചു. നിസാര പരുക്കേറ്റ അച്ഛന് ജെറോസിനെ ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലടിയില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് അമിതവേഗതയിലെത്തിയ സ്വകാര്യബസിടിച്ച് കൂടാലപ്പാട് സ്വദേശി റോസിലി മരിച്ചത്. ഇരുബസ്സുകളുടെയും ഡ്രൈവര്‍മാരെ പൊലീസ് അറസ്റ്റുചെയ്തു.
Advertisement