കൊല്ലം ചവറ കെ.എം.എം.എല്‍ പരിസരത്തെ നടപ്പാലം തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. മുപ്പതോളംപേര്‍ക്ക് പരുക്കേറ്റു. ദേശീയജലപാതയ്ക്ക് കുറുകേയുള്ള പാലത്തില്‍ എഴുപതോളം പേര്‍ ഒന്നിച്ചുകയറിയതാണ് ദുരന്തത്തിനിടയാക്കിയത്.
കെ.എം.എം.എല്ലിനുമുന്നില്‍ സംഘടിപ്പിച്ച സമരത്തിനുശേഷം കമ്പനിയിലേക്ക് മടങ്ങിയവരാണ് പാലം തകര്‍ന്ന് ദേശീയജലപാതയുടെ ഭാഗമായ തോട്ടില്‍ വീണത്. എഴുപതോളം പേര്‍ ഒരുമിച്ചുകയറിയതോടെ പന്ത്രണ്ടുവര്‍ഷം മുന്‍പ് നിര്‍മിച്ച ഇരുമ്പുപാലം തകരുകയായിരുന്നു. അന്‍പതോളം പേര്‍ വെള്ളത്തില്‍ വീണു. ചവറ കൈരളി ഹൗസില്‍ ശ്യാമള ദേവി മരിച്ചു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെയെല്ലാം കെഎംഎംഎല്ലിന്റെ വാഹനങ്ങളില്‍ ചവറയിലേയും കരുനാഗപ്പള്ളിയിലേയും ആശുപത്രികളില്‍ എത്തിച്ചു.
പരുക്കേറ്റവരുടെ ചികില്‍സാചെലവ് കമ്പനി വഹിക്കുമെന്ന് കെ.എംഎംഎല്‍ മാനേജ്മെന്റ് അറിയിച്ചു. ശങ്കരമംഗലത്തുനിന്ന് കെ.എം.എംഎല്ലിനുവേണ്ടി മണ്ണ് ശുദ്ധീകരിക്കുന്ന എം.എസ്.യൂണിറ്റിലേക്കുപോകുന്ന വഴിയാണ് തകര്‍ന്ന നടപ്പാലം.
കണ്‍ട്രോള്‍ റൂം നമ്പര്‍: 04742742265, 2681700, 2680024