സ്വർണ്ണക്കള്ളക്കടത്ത് കേസിലെ കോഫെപോസ പ്രതി അബു ലെയ്സിന് നാട്ടിലെത്തി മടങ്ങാൻ പൊലീസ് സഹായമുണ്ടായിരുന്നതിന് തെളിവ്. മൂന്ന് തവണ കൊടുവള്ളിയിലെ വീട്ടിലെത്തി മടങ്ങിയ വിവരം പൊലീസും രഹസ്യാന്വേഷണ വിഭാഗവും മറച്ചുവച്ചു. ഉത്തർപ്രദേശ് വഴി കേരളത്തിലെത്താനുള്ള ശ്രമത്തിനിടെ യു.പി പൊലീസ് പിടികൂടിയ അബു ലെയ്സ് രാഷ്ട്രീയ ഇടപെടലിൽ രക്ഷപ്പെടുകയായിരുന്നു. കുന്ദമംഗലം, കൊടുവള്ളി എംഎൽഎമാരുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന സൗഹൃദം തെളിയിക്കുന്നതിന്റെ കൂടുതൽ ചിത്രങ്ങളും ഡിആർഐയ്ക്ക് ലഭിച്ചു.

Advertisement