ഇടുക്കി പെരുവന്താനം അമലഗിരിയിൽ അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് തീർഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. ആന്ധ്രപ്രദേശുകാരായ ആദി നാരായണ നായിഡു, ഈശ്വര്‍ എന്നിവരാണ് മരിച്ചത്. ഒരു കാറുമായി ഇടിച്ചതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന അയ്യപ്പഭക്തരുടെ വാഹനത്തിന്റെ പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.