league-clt-meet
മുസ്്ലീം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച സമ്മേളനത്തിനെതിരെ കേസ്. കണ്ടാലറിയാവുന്ന പതിനായിരം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് കേസ്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിനെതിരായ പ്രതിഷേധം മുസ്ലീംലീഗും സര്‍ക്കാരും തമ്മിലുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലായി മാറിയിരുന്നു. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ലീഗ് നേതൃത്വം അറിയിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് ഉറപ്പായി. അതിനിടെയിലാണ് സമ്മേളനത്തിനെതിരെ കേസുമായി സർക്കാർ മുന്നോട്ട് പോകുന്നത്.