ശബരിമല വിമാനത്താവളത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കു അമേരിക്കന്‍ കണ്‍സള്‍റ്റന്‍സി കമ്പനിയുടെ കരാര്‍നീട്ടി. ഡിജിസിഎ വിമർശിച്ച കമ്പനിക്കാണ് ആഗസ്റ്റ് വരെ വീണ്ടും കരാർ നീട്ടി നൽകിയത്. സാങ്കേതിക സാമ്പത്തിക പഠനം നടത്താൻ ലൂയി ബ്ഗറിന് 4.6 കോടി രൂപക്കായിരുന്നു കരാർ നൽകിയത്. എന്നാൽ ഒപ്പ് പോലും കൃത്യമായി ഇടാത്ത റിപ്പോർട്ട് ഡിജിസിഎ തള്ളിയിരുന്നു. വിമാനത്താവളത്തിന്റെ തുടർപ്രവർത്തനങ്ങൾക്ക് ലൂയി ബ്ഗറിന്റെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കാലാവധി നീട്ടിയത്