സ്വാതന്ത്ര്യസമര സേനാനിയും തലമുതിർന്ന ബി.ജെ.പി.നേതാവുമായ കെ.അയ്യപ്പൻപിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആറേകാലിനായിരുന്നു അന്ത്യം. ഭൗതികദേഹം തൈക്കാട്ടെ വസതിയിൽ. സംസ്കാരം നാളെ ഉച്ചയക്ക് 12ന് ശാന്തികവാടത്തിൽ. ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്നു കെ. അയ്യപ്പന്‍ പിള്ള. അടുത്തകാലംവരെ പൊതുരംഗത്ത് സജീവമായിരുന്നു. രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗമാണ്തദ്ദേശ തിഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം വോട്ട് മുടക്കിയില്ല. രണ്ടുഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചിച്ചുന്നു. കോവിഡ് വരുന്നതിന് തൊട്ടുമുമ്പുവരെ പുലര്‍ച്ചെ കുറഞ്ഞത് രണ്ടുകിലോമീറ്റര്‍ നടത്തം നിര്‍ബന്ധം.
ഏതാനുദിവസം മുമ്പ് ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുവരെ നൂറ്റിയേഴാം വയസ്സിലും പൂര്‍ണ ആരോഗ്യവാന്‍.1914 മേയ് 24നായിരുന്നു ജനനം. തിരുവനന്തപുരം ലോ കോളജിൽ നിന്ന് നിയമബിരുദമെടുത്ത ശേഷം അഭിഭാഷകനായി. 1934 ല്‍ ഇരുപതാം വയസ്സില്‍ ഗാന്ധിജിയെ ആദ്യമായി നേരില്‍ കണ്ടു.അതോടെ ദേശീയ പ്രസ്ഥാനത്തിലേക്ക്. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍ ശിക്ഷ അനുഭവിച്ചു. പിന്നീടും ഗാന്ധിയെ നേരില്‍ കണ്ടു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപനക അംഗമായി .ശ്രീമൂലം പ്രജാ സമിതി അംഗവും ആദ്യ ജനപ്രതിനിധികളിൽ ഒരാളുമാണ്. പിൽക്കാലത്ത് ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം സംസ്ഥാന വൈസ് പ്രസിഡന്റായും അച്ചടക്ക സമിതി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
തൈക്കാട്ടെ വസതില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ ഒ.രാജഗോപാല്‍, കുമ്മനം രാജശേഖരന്‍ കെ. രാമന്‍ പിള്ള തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നാളെ രാവിലെ പത്തിന് കോര്‍പറേഷന്‍ ഓഫിസിലും തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന ഓഫിസിലും പൊതുദര്‍ശനം. തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ശാന്തികവാടത്തില്‍ സംസ്കാരം നടന്നു. ഭാര്യ മുണ്ടനാട് കുടുംബാഗം പരേതയായ രാജമ്മ. ഗീത, അനൂപ് എന്നിവര്‍ മക്കള്‍.