ഒറ്റപ്പാലം ലക്കിടിയിൽ ഭാരതപ്പുഴയിൽ ഒരു കുടുംബത്തിലെ നാലുപേര്‍ മുങ്ങിമരിച്ചു. പാലപ്പുറം സ്വദേശി അജിത്ത്കുമാർ, ഭാര്യ വിജി, വിജിയുടെ മക്കളായ ആര്യനന്ദ, അശ്വനന്ദ എന്നിവരാണ് മരിച്ചത്. കരയിൽ ഇവരുടെ ചെരുപ്പും വസ്ത്രങ്ങളും കണ്ടാണ് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടങ്ങിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.