malappuram-panakkad
മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പിച്ച് ആയിരങ്ങള്‍. തങ്ങളുടെ മൃതദേഹം മലപ്പുറം ടൗണ്‍ഹാളിലെത്തിച്ചു. പൊതു ദര്‍ശനം തുടരുകയാണ്. വന്‍ ജനാവലിയാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ തടിച്ചുകൂടിയിരിക്കുന്നത്. കബറടക്കം നാളെ രാവിലെ ഒന്‍പതിന് പാണക്കാട് ജുമാ മസ്ജിദിൽ നടക്കും. വിഡിയോ റിപ്പോർട്ട് കാണാം.