കോതമംഗലം പിണ്ടിമന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികൾ ക്രൂരമായി മർദിച്ചു. പരുക്കേറ്റ പഞ്ചായത്ത് സെക്രട്ടറി കെ. മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫീസിലേയ്ക്ക് പാഞ്ഞടുത്ത സമരാനുകൂലികൾ മനോജിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. പ്രകടനമായെത്തിയ സമരാനുകൂലികൾ ഓഫീസിലേക്ക് പാഞ്ഞടുത്തു. അസഭ്യവർഷത്തോടൊപ്പം മർദനവും തുടർന്നു. മർദനത്തിൽ നിലത്തു വീണ ഉദ്യോഗസ്ഥനെ സമരാനുകൂലികൾ നിലത്തിട്ട് ചവുട്ടി. കൂടുതൽ പൊലീസ് എത്തിയാണ് മനോജിനെ മോചിപ്പിച്ചത്. മൂക്കിനുൾപ്പെടെ പരുക്കേറ്റ മനോജിനെ ആദ്യം താലൂക്കാശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റി. പൊലീസ് നോക്കി നിൽക്കെ അക്രമം നടത്തിയിട്ടും, അക്രമികൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.