James-Mathew-cpm-2708

സിപിഎം നേതാവും മുന്‍ എം.എല്‍.എയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. തീരുമാനം വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് ജെയിംസ് മാത്യുവിന്‍റെ വിശദീകരണം. ജില്ലാ ഘടകത്തില്‍ തുടരണമെന്ന പാര്‍ട്ടി നിര്‍ദേശം ജെയിംസ് മാത്യു നേരത്തെ  തള്ളിയിരുന്നു. ഇത്തവണ നടന്ന സമ്മേളനത്തില്‍ ജയിംസ് മാത്യുവിന്‍റെ ആവശ്യപ്രകാരം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പത്തുവര്‍ഷം തളിപ്പറമ്പ് എംഎല്‍എയായിരുന്നു ജെയിംസ്മാത്യു.

വാർത്തകൾക്കും വിഡിയോകൾക്കും: www.manoramanews.com