മികച്ച വിജയം നേടുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. പോളിങ് കുറഞ്ഞത് വിജയത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും ഉമ തോമസ് പറഞ്ഞു. അതേസമയം, വിജയ പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാപ്.
പി.ടി.തോമസിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിന് ഉമ ജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. യുഡിഎഫ് ചരിത്രത്തില്‍ ഏറ്റവും ചിട്ടയോടെ നടന്ന പ്രചാരണമായിരുന്നു തൃക്കാക്കരയിലേതെന്നും സതീശൻ പറഞ്ഞു.