Birmingham: India's Mirabai Chanu with the gold medal after winning women's 49kg weightlifting category match of the Commonwealth Games 2022 (CWG), in Birmingham, UK, Saturday, July 30, 2022. (PTI Photo/Swapan Mahapatra)(PTI07_30_2022_000338A)

2022 കോമൺവെൽ‌ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 49 കിലോ ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവാണ് സ്വർണം നേടിയത്. ഗെയിംസ് റെക്കോർഡോടെയാണ് ചാനുവിന്റെ നേട്ടം. ആകെ 201 കിലോ ഭാരമാണ് ചാനു ഉയർത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ മീരാഭായ് ചാനുവിന്റെ ഹാട്രിക് മെഡൽ നേട്ടമാണിത്. 2014 ഗെയിംസിൽ വെള്ളിയും 2018ൽ സ്വർണവും ചാനു നേടിയിരുന്നു. 

മണിപ്പൂർ സ്വദേശിനിയായ മീരാഭായ് ചാനു, ടോക്കിയോ ഒളിംപിക്സിൽ ഇതേ ഇനത്തിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്. ഈ വർഷത്തെ കോമൺവെൽത്തിൽ ഇന്ത്യയുടെ മൂന്നാം മെ‍ഡൽ നേട്ടമാണിത്. ആദ്യ രണ്ടു മെഡലും ഭാരോദ്വഹനത്തിൽ തന്നെയാണ്. പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ സങ്കേത് സാര്‍ഗാർ വെള്ളി നേടി. 55 കിലോ ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിലാണ് മെഡൽ നേട്ടം.

ആകെ 248 കിലോ ഭാരമാണ് സങ്കേത് സാര്‍ഗാർ ഉയർത്തിയത്. മലേഷ്യയുടെ ബിൻ കൻസാദ് അനിഖിനാണ് ഈയിനത്തിൽ സ്വർണം. ശ്രീലങ്കയുടെ ദിലങ്ക ഇസുരു കുമാര യോദഗെ വെങ്കലം നേടി. 61 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി.