kk-ragesh-priya-varghese
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിന്‍റെ  കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള ഡെപ്യൂട്ടേഷന്‍കാലാവധി നീട്ടി.  കേരള വര്‍മ്മ കോളജില്‍  അസിസ്റ്റന്‍റ് പ്രൊഫസറായ പ്രിയ ഡെപ്യൂട്ടേഷനില്‍ തിരുവനന്തപുരത്തെ കേരള ഭാഷാഉന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്‍റ് ഡയറക്ടറായാണ് ജോലിചെയ്യുന്നത്. ഡെപ്യൂട്ടേഷന്‍കാലാവധി ഒരുവര്‍ഷം കൂടി നീട്ടി. ഡോ.പ്രിയക്ക് കണ്ണൂര്‍സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് ലഭിച്ചത് വിവാദമായിരുന്നു. കൂടുതല്‍ യോഗ്യതയുള്ളവരെ തള്ളി അവര്‍ക്ക് ഒന്നാം സ്ഥാനം നല്‍കിയത് ചട്ടവിരുദ്ധമാണെന്ന പരായി ഗവര്‍ണറുടെ പരിഗണനയിലാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഇതുവരെ നിയമന ഉത്തരവ് ലഭിച്ചിട്ടില്ലെന്നും നിയമനം സംബന്ധിച്ച് വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഡോ.പ്രിയവര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു.