somasekharan-22

ചലച്ചിത്ര സംഗീത സംവിധായകൻ ആർ. സോമശേഖരൻ അന്തരിച്ചു. എഴുപത്തേഴ് വയസ്സായിരുന്നു. പുലർച്ചെ  തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലായരുന്നു അന്ത്യം. പല കാലഘട്ടങ്ങളിലായി എട്ടുചിത്രങ്ങള്‍ക്ക് അദ്ദേഹം  ഈണം പകര്‍ന്നു. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഇളയ സഹോദരനാണ്. 

 

1989 ല്‍ പുറത്തിറങ്ങിയ ജാതകം എന്ന ചിത്രത്തിലെ 'പുളിയലക്കരയോളം പുടവചുറ്റി' എന്ന ഗാനം ഏറെ ജനപ്രിയമായി. 1992 ല്‍ ആര്‍ദ്രം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട അദ്ദേഹം പിന്നീട് പതിനൊന്നുവര്‍ഷത്തിന് ശേഷമാണ് 2003 ല്‍ വേനല്‍ക്കാലം എന്ന ചിത്രത്തിലൂടെ  മടങ്ങിയെത്തിയത്. 2019 ല്‍ മിസ്റ്റര്‍ പവനായി എന്ന ചിത്രത്തിലാണ് അവസാനമായി സംഗീതം പകര്‍ന്നത്. സംസ്‍കാരം വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ.