ശശി തരൂർ എം പി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചേക്കും. പാർട്ടിയെ ശക്തിപ്പെടുത്താൻ അധ്യക്ഷസ്ഥാനത്തേക്ക് മത്സരം അനിവാര്യമാണെന്നത് അടക്കമുള്ള നിലപാടുകൾ ശശി തരൂർ എം പി സോണിയ ഗാന്ധിയെ കണ്ട് വിശദീകരിച്ചു. ആർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന നിലപാട് സോണിയ ഗാന്ധി കൂടിക്കാഴ്ചയില്‍ ആവർത്തിച്ചു. ഇതിനിടെ രാഹുൽ ഗാന്ധി അധ്യക്ഷനായി വരണമെന്ന ആവശ്യമുന്നയിച്ച് രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജമ്മു കശ്മീർ , അടക്കമുള്ള പി സി സികൾ പ്രമേയം പാസാക്കി. രാഹുൽ തയ്യാറായില്ലെങ്കിൽ അശോക് ഗലോട്ടിന്റെ പേരാണ് മുൻപന്തിയിൽ. അതേസമയം വോട്ടർപട്ടിക നാളെ മുതൽ എ.ഐ.സി.സി ആസ്ഥാനത്ത് നിന്നും പി സി സി കളിൽ നിന്നും പരിശോധനക്കായി ലഭ്യമാകും
Congress MP Shashi Tharoor meets Sonia Gandhi ahead of Congress presidential election