kanam-cpii

സിപിഐ സമ്മേളനത്തിന് തൊട്ടുമുന്‍പ് വീഭാഗീയതയില്‍ താക്കീതുമായി കാനം. 'വിഭാഗീയതയും വ്യക്തികേന്ദ്രീകരണ രീതിയും സിപിഐയില്‍ ഇല്ല'. 'അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല'. ചരിത്രം ഇത് ഒാര്‍മപ്പെടുത്തുന്നുവെന്നും പാര്‍ട്ടി മുഖമാസികയില്‍ കുറിപ്പ്. 

പ്രായപരിധി തീരുമാനത്തിനെതിരെ പരസ്യവിമര്‍ശനം നടത്തിയ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ദിവാകരനെതിരെ നടപടി വന്നേക്കും. പ്രതിനിധി സമ്മേളനത്തില്‍ പതാക ഉയര്‍ത്താന്‍ നിശ്ചയിച്ചിരിക്കുന്ന സി.ദിവാകരനെ അതില്‍ നിന്ന് ഒഴിവാക്കുന്നത് നേതൃത്വത്തിന്‍റെ ആലോചനയിലാണ്. നാളെ ഉച്ചയ്ക്ക് ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ദിവാകരനെ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ഒഴിവാക്കണമോ എന്ന് തീരുമാനിക്കും. നാളെ വൈകിട്ട് ഏഴുമണിക്ക് സമ്മേളനത്തിന് കൊടിയുയരും.

English Summary: Kanam Rajendran against sectarianism in CPI