വാച്ച് യുവർ നെയ്ബർ എന്ന പേരിൽ പദ്ധതിയില്ലെന്ന് പൊലീസ്. കൊച്ചിയില്‍ നടപ്പാക്കുന്നത് ‘സേ ഹലോ റ്റു യുവര്‍ നെയ്ബര്‍’ എന്ന സമൂഹമാധ്യമ ക്യാംപയ്നാണ്. അയൽപക്കങ്ങൾ തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനാണ് ലക്ഷ്യമെന്നും വിശദീകരിച്ചു. നഗരങ്ങളിലെ അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങളില്‍ തൊട്ടയല്‍വക്കത്തെ താമസക്കാര്‍ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പൊലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സുഹൃദ്ബന്ധങ്ങളും കൂട്ടായ്മകളും വര്‍ദ്ധിപ്പിച്ച് അയൽപക്കങ്ങൾ തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നതായിയും പൊലീസ് അറിയിച്ചു.
Police explnation on watch your neighbor