greeshma-juice

ഗ്രീഷ്മയുടെ ജ്യൂസ് ചലഞ്ച് കൊലപാതകം ലക്ഷ്യമിട്ട്. ഷാരോണ്‍ എങ്ങിനെ പ്രതികരിക്കുമെന്ന് അറിയാനായിരുന്നു ചലഞ്ച്. ഷാരോണിനെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മയുമായി തെളിവെടുപ്പ് ഇന്ന് നടത്തും. 

 

കളനാശിനി കലര്‍ത്തി നല്‍കിയ കഷായത്തിന്‍റെ കുപ്പി  കണ്ടെത്താനാണ് തെളിവെടുപ്പ്. നേരത്തെ കളനാശിനിയുടെ കുപ്പി കുളക്കരയില്‍ നിന്നു കണ്ടെത്തിയിരുന്നു. തെളിവെടുപ്പ് ക്യാമറയില്‍ ചിത്രീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ഗ്രീഷ്മയും ഷാരോണും പോയിരുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും. 

 

അതിനിടെ ഗ്രീഷ്മയുടെ വീടിന്‍റെ പൂട്ടുപൊളിച്ചതില്‍ തമിഴ്നാട് പൊലീസിനോട് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് വീടിന്‍റെ പൂട്ടു പൊളിച്ച നിലയില്‍ കണ്ടെത്തിയത്. 

 

Sharon Murder: Greeshma's Juice Challenge Trail Run