elephants-train

TAGS

ഊട്ടി കുനൂരില്‍ ട്രെയിന്‍ തടഞ്ഞ് കാട്ടാനക്കൂട്ടം. കുട്ടിയുള്‍പ്പെടെ മൂന്ന് ആനകളാണ് മേട്ടുപ്പാളയത്ത് നിന്നും ഊട്ടിയിലേക്ക് വിനോദസഞ്ചാരികളുമായി വരികയായിരുന്ന ട്രെയിനിന് മുന്നില്‍ തടസം തീര്‍ത്തത്. പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അരമണിക്കൂറിലധികം ആനക്കൂട്ടം ട്രാക്കിലും പരിസരത്തുമായി തുടര്‍ന്നു. ആനക്കൂട്ടത്തിന്റെ മുന്നിലേക്കുള്ള വരവ് അനുസരിച്ച് ട്രെയിന്‍ കുറച്ച് ദൂരം പിന്നിലേക്കെടുക്കുകയും ചെയ്തു. കുടിവെള്ളം തേടി പുഴയിലേക്ക് ആനക്കൂട്ടം മാറിയതോടെ ട്രെയിന്‍ സര്‍വീസ് പഴയമട്ടിലായി. മൂന്ന് ദിവസമായി കുനൂരിലെ ട്രാക്കിനോട് ചേര്‍ന്ന് എട്ട് ആനകളാണ് പതിവായി പ്രത്യക്ഷപ്പെടുന്നതെന്ന് വനപാലകര്‍ അറിയിച്ചു

 

wild elephants blocked the train in Ooty