arikkomban-045

 

മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ എത്തിച്ചു. തേനിയില്‍നിന്ന് പിടികൂടിയെ ഇരുനൂറുകിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് കളക്കാട് എത്തിച്ചത്.   അരിക്കൊമ്പനെ ഇന്നുതന്നെ കാട്ടില്‍ തുറന്നുവിടുമെന്ന് തമിഴ്നാട് വനംമന്ത്രി മതിവേന്ദന്‍ പറഞ്ഞു. കൊച്ചി സ്വദേശി റെബേക്ക ജോസഫിന്റെ ഹര്‍ജിയില്‍ അരിക്കൊമ്പനെ കാട്ടില്‍ വിടരുതെന്ന നിര്‍ദേശിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പിന്നീട് നിലപാട് മാറ്റി. ആനയുടെ ആരോഗ്യ സ്ഥിതി സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ഹൈക്കോടതി നിര്‍ദേശം മാറ്റിയത്. അരിക്കൊമ്പനെ എത്തിച്ച തിരുനെല്‍വേലി കളക്കാട് നാട്ടുകാ‍ര്‍ പ്രതിഷേധിച്ചു. 15 കിലോമീറ്റര്‍ ഉള്ളില്‍ മാത്രമേ ആനയെ തുറന്നുവിടാന്‍ കഴിയൂവെന്ന് നാട്ടുകാര്‍. അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

 

Arikomban transferred to Kalakkad Tiger Reserve