തമിഴ്നാട് രാമനാഥപുരത്ത് മന്ത്രിയും എംപിയും ഏറ്റുമുട്ടി. ഡിഎംകെ മന്ത്രി രാജകണ്ണപ്പനും, മുസ്ലിം ലീഗ് എംപി നവാസ് ഖനിയും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. സ്വകാര്യ സ്കൂളിലെ അവാർഡ് ദാന ചടങ്ങിനിടെയാണ് വാക്കേറ്റം. എംപിയെത്തും മുൻപ് മന്ത്രിയുടെ ആവശ്യപ്രകാരം പരിപാടി തുടങ്ങിയതാണ് കാരണം. പിന്നാലെ ഡിഎംകെ, മുസ്‌ലിം ലീഗ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ച ജില്ലാ കലക്ടറെ തള്ളി താഴെയിട്ടു. സമയമാറ്റം തന്നെ അറിയിക്കാത്ത കലക്ടർ വിഷ്ണു ചന്ദ്രക്കെതിരെ എംപി ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. കലക്ടറെ തള്ളിയിട്ട ആൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ ഡിഎംകെയും മുസ്ലീം ലീഗും ഒരേ മുന്നണിയുടെ ഭാഗമാണ്.
Supporters of Minister, MP shout at each other