തൃശ്ശൂർ കല്ലൂരിൽ ഭാര്യയെ കഴുത്തു മുറിച്ച് ശേഷം ഭർത്താവ് ജീവനൊടുക്കി . ഭാര്യ ഗുരുതരാവസ്ഥയിൽ. കല്ലൂർ സ്വദേശി ബാബുവാണ് ജീവനൊടുക്കിയത്. ഭാര്യ ഗ്രേസി തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ച രണ്ടു മണിയോടെയായിരുന്നു സംഭവം. ഉറങ്ങുന്നതിനിടെ ഗ്രേസിയെ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തു മുറിച്ചു. രക്തത്തിൽ മുങ്ങി വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ തൊട്ടടുത്ത വീട്ടിൽ അഭയം തേടി . നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ രണ്ടു മക്കളും വിദേശത്താണ് . കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ബാബുവിന് 64 വയസ്സായിരുന്നു. ഗ്രേസിക്ക് 58 ഉം.പുതുക്കാട് പോലീസ് തുടർന്ന് തുടർ നടപടികൾ സ്വീകരിച്ചു.
thrissur murder