lതന്റെ കൈ വെട്ടിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ ചില പ്രാകൃതവിശ്വാസങ്ങളുടെ ഇരകളെന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് മുന്‍ പ്രൊഫസര്‍ ടി. ജെ ജോസഫ്. ശിക്ഷയിലൂടെ ഇരയ്ക്ക്നീതി കിട്ടിയെന്ന വിശ്വാസം തനിക്കില്ലെന്നും രാജ്യത്തിനാണ് നീതി കിട്ടിയതെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെയും തന്നെ ഉപദ്രവിച്ചവരുടെയും മുറിവുകള്‍ മാറട്ടെയെന്നും ഒന്നാം പ്രതിയെ കിട്ടാത്തത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജില്‍ നടന്ന രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയത്. 2010 ജൂലൈ നാലിന് പള്ളിയില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്ക് സംഭവത്തിന് മുന്‍പും ശേഷവും പ്രാദേശിക പിന്തുണകിട്ടിയെന്നുമാണ് കണ്ടെത്തൽ. കേസില്‍ ആറുപേര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. അഞ്ചുപേരെ വെറുതേവിട്ടു.
Prof. TJ Joseph's response on court verdict