വൈദ്യുതി പ്രതിസന്ധിയുടെ പ്രശ്നപരിഹാര തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണോ അതോ കൂടിയവിലയ്ക്ക് വൈദ്യുതി തുടര്‍ന്നും വാങ്ങണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. മന്ത്രി കെ. കൃഷ്ണന്‍കുട്ടി 25ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. അതേസമയം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള രണ്ടുകമ്പനികളില്‍ നിന്ന് 365 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കലാവധി റഗുലേറ്ററി കമ്മിഷന്‍ അടുത്തമാസം നാലുവരെ നീട്ടി നല്‍കി. അന്നാണ് പുതിയ ടെന്‍ഡര്‍ തുറക്കുന്നത്. ഇതുവരെ വൈദ്യുതി വാങ്ങാനുള്ള ചെലവ് കണക്കുകള്‍ കെഎസ്ഇബി , റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു