C-R-Omanakuttan
എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സി.ആര്‍.ഓമനക്കുട്ടന്‍ (80) കൊച്ചിയില്‍ അന്തരിച്ചു. വിവിധ കോളജുകളില്‍ മലയാളം അധ്യാപകനായിരുന്നു, 23 വര്‍ഷവും മഹാരാജാസ് കോളജിലായിരുന്നു. പരിഭാഷകൾ ഉൾപ്പെടെ 20 പുസ്തകങ്ങൾ എഴുതി. ശ്രീഭൂതനാഥ വിലാസം നായർ ഹോട്ടൽ എന്ന കൃതി സാഹിത്യ അക്കാദമി അവാർഡ് നേടി. 1943 ഫെബ്രുവരി 13ന് കോട്ടയത്തായിരുന്നു ജനനം.  നീ സത്യം ജ്ഞാനം ആനന്ദം, കാൽപാട്, ഓമനക്കഥകൾ,പകർന്നാട്ടം,ശവം തീനികൾ എന്നിവയാണ് പ്രധാന കൃതികള്‍.