marad-aneesh-2

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ മരട് അനീഷിനെ വധിക്കാന്‍ ശ്രമം. തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ ബിനോയിക്കും മര്‍ദ്ദനമേറ്റു. ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവേല്‍പിക്കാന്‍ ശ്രമിച്ച സഹതടവുകാരായ അഷ്റഫിനേയും ഹുസൈനേയും ജയില്‍ ഉദ്യോഗസ്ഥര്‍ പിന്നീട് കീഴ്പ്പെടുത്തി. ജയിലിനുള്ളിലെ ആശുപത്രി ബ്ലോക്കിലായിരുന്നു അനീഷിനെ പാര്‍പ്പിച്ചിരുന്നത്. ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വേണ്ടി പുറത്തിറക്കിയ സമയത്തായിരുന്നു ആക്രമണം. അക്രമികളായ തടവുകാര്‍ കയ്യില്‍ ഷേവിങ് ബ്ലേഡ് കരുതിയിരുന്നു. വ്യക്തിവൈരാഗ്യമായിരുന്നു ആക്രമണമെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനീഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന്‍ അപായപ്പെടുന്ന വിധം പരുക്കില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ ജയില്‍ ഉദ്യോഗസ്ഥനും ചികില്‍സ തേടി.. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Murder Attempt Against Maradu Aneesh at Viyyur Central Prison