k-sudhakaran-06

 

 

സർവ്വകലാശാലകളിൽ ഗവർണറുടെ സെനറ്റ്  നിയമനങ്ങളെ പിന്തുണച്ചുള്ള കെ.സുധാകരന്‍റെ പ്രസ്താവനയിൽ കോൺഗ്രസിൽ അമർഷം പുകയുന്നു. പ്രസ്താവന സിപിഎമ്മിന് രാഷ്ട്രീയ ആയുധമായെന്ന് വിമർശിക്കുന്ന നേതാക്കൾ, സുധാകരന്റെ നിരന്തരമുള്ള ഇത്തരം നാക്കുപിഴകൾ പാര്‍ട്ടിയെ വെട്ടിയാകുന്നതായും കുറ്റപ്പെടുത്തുന്നു. 

 

ഇന്നലെത്തെ ഈ പ്രസ്താവന വിവാദമായതിന് പിന്നാലെ കെ.സുധാകരൻ തിരുത്തിയെങ്കിലും അത് വരുത്തിവച്ച കോട്ടം ചെറുതല്ലെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. പ്രസ്താവന തിരുത്തിയെങ്കിലും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെന്ന് സൂചിപ്പിക്കുന്ന നേതാക്കൾ, കെ.സുധാകരൻ കരുതലോടെ പ്രസ്താവന നടത്തണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പ്രസ്താവന സി പി എം ഏറ്റെടുത്ത് ആയുധമാക്കുന്നതും നേതാക്കളുടെ അമർഷം കൂട്ടാൻ കാരണമായിട്ടുണ്ട്. എന്നാല്‍, തെറ്റിദ്ധാരണ ആണ് ഉയർന്നതെന്നും  സുധാകരന്‍ വിശദീകരിച്ചതോടെ പ്രശ്നം തീര്‍ന്നെന്നുo പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

 

അതേസമയം, അടുത്തമാസം ആദ്യം വിദഗ്ധ വൈദ്യപരിശോധനയ്ക്കായി സുധാകരന്‍ അമേരിക്കയിലേക്ക് പോവും. തിരിച്ചെത്തിയ ശേഷം ജനുവരി അവസാനം തുടങ്ങുന്ന കേരളയാത്ര നയിക്കാൻ സുധാകരനൊപ്പം സതീശനുമുണ്ടാകും. സുധാകരന്‍റെ ആരോഗ്യസ്ഥിതി കൂടി  കണക്കിലെടുത്താണ് പ്രതിപക്ഷ നേതാവിനെ കൂടി ഉൾപ്പെടുത്തി യാത്ര പരിഷ്കരിച്ചത്.

 

K Sudhakaran support for governors senate nominees Sparks Row