വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡീനിനോട് വിശദീകരണം തേടി സർവകലാശാല രജിസ്ട്രാർ. കോളജ് ക്യാമ്പസിൽ ദിവസങ്ങളോളം സിദ്ധാർഥൻ മർദ്ദനത്തിനിരയായിട്ടും സംഭവം അറിയാൻ വൈകിയതിലാണ് വിശദീകരണം തേടിയത്. വിവിധ തിരക്കുകളും പരിപാടികളും ഉള്ളതിനാലാണ് മർദ്ദനവിവരം അറിയാൻ വൈകിയതെന്നും അറിഞ്ഞ ഉടനെ കുറ്റക്കാർക്കെതിരെ നടപടിയെടുത്തുവെന്നും കോളജ് ഡീൻ ഡോ.എം.കെ.നാരായണൻ മറുപടി നൽകി. കോളജിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുമെന്നും കൂടുതൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്നും ഡീൻ അറിയിച്ചു.
The university registrar sought an explanation from the dean