k-sudhakaran
  • കേസില്‍ സുധാകരന്‍ കൂട്ടുപ്രതി
  • ഗൂഢാലോചനക്കുറ്റവും ചുമത്തി
  • കുറ്റപത്രം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ കുറ്റപത്രം. മോന്‍സന്‍ സുധാകരന് 10 ലക്ഷം രൂപ കൈമാറിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. കേസില്‍ സുധാകരനെ കൂട്ടുപ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ 1.88 കോടിയുടെ സ്വത്ത് ഇ.ഡി  നേരത്തെ കണ്ടുകെട്ടിയിരുന്നു. തട്ടിപ്പിലൂടെ നേടിയ കള്ളപ്പണം ഉപയോഗിച്ചു വാങ്ങിയതായി കരുതുന്ന വീടും കെഎസ്എഫ്ഇ നിക്ഷേപങ്ങളുമാണു കണ്ടുകെട്ടിയത്. വ്യാജ പുരാവസ്തുക്കൾ വിൽപന നടത്തിയതിനും ബിസിനസിൽ വിദേശത്തെ രാജകുടുംബത്തിൽ നിന്നു കോടിക്കണക്കിനു രൂപ ലഭിച്ചതായി തെറ്റിദ്ധരിപ്പിക്കാൻ ബാങ്കിന്റെ വ്യാജരേഖയുണ്ടാക്കി പണംതട്ടിച്ചതിനും കേരള പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ തുടർനടപടി.

 

Crime branch chargesheet against K Sudhakaran in Antique fraud case