mohanlal-surabhi-lakshmi

ദേശീയ പുരസ്കാരം നേടുന്നതു വരെ സുരഭി ലക്ഷ്മിയെ ആരും കാര്യമായി പരിഗണിച്ചിരുന്നില്ല. ആൾകൂട്ടത്തിന്റെ നായികയായിരുന്നില്ല അവർ. പുരസ്കാര നേട്ടത്തിനു ശേഷവും മുഖ്യധാരാ സിനിമകളിൽ കാര്യമായി ലക്ഷ്മിയെ കണ്ടതുമില്ല. സുപ്പർതാര ചിത്രങ്ങളുടെ ഭാഗമാകാതിരുന്ന സുരഭി, താൻ മോഹൻലാൽ ചിത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് വെളിപ്പെടുത്തിയത് യഥാര്‍ഥത്തില്‍ മോഹന്‍ലാലിനെയും ഞെട്ടിച്ചു. ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. അയ്യോ എന്നായിരുന്നു ലാലിന്റെ പ്രതികരണം.

surabhi-lakshmi

മോഹൻലാൻ പോലും ഓർക്കാത്ത രഹസ്യമാണ് സുരഭി വെളിപ്പെടുത്തിയത്. പകൽ നക്ഷത്രങ്ങൾ എന്ന സിനിമയിലായിരുന്നു ലാലിന്റെ മകളായി സുരഭി എത്തിയത്. കുട്ടിയായിരുന്നതിനാൽ സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ ധാരണ ഉണ്ടായിരുന്നില്ലെന്നും സംവിധായകൻ പറഞ്ഞതു പോലെ അഭിനയിക്കുകയായിരുന്നുവെന്നും സുരഭി ലക്ഷ്മി പറഞ്ഞു. 

രാജീവ് നാഥ് സംവിധാനം ചെയ്ത പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയിലാണ് സുരഭി മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചിട്ടുള്ളത്. 2008ല്‍ പുറത്തിറങ്ങിയ സിനിമയാണിത്. ഈ സിനിമയില്‍ അനൂപ് മേനോന്റെയും സുരഭിയുടെയും അച്ഛന്റെ കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹൻലാലുമായി സുരഭിയ്ക്ക് കോംപിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല. ഏതാണ്ട് ഒരു സീനിൽ മാത്രമായിരുന്നു സുരഭി പ്രത്യക്ഷപ്പെട്ടത്.