അന്തരിച്ച നങ്ങ്യാർകൂത്ത് കലാകാരി മാർഗി സതി അവസാനമായി രചിച്ച ശ്രീരാമചരിതം അരങ്ങിലെത്തിച്ച് മകൾ രംഗശ്രീ രേവതി. ശ്രീരാമചരിതം നങ്ങ്യാർകൂത്തിന്റെ അവതരണം നാൽപത്തിയൊന്ന് ദിവസംകൊണ്ടാണ് മകൾ പൂർത്തിയാക്കിയത്.
നങ്ങ്യാർകൂത്തിനെ ജനപ്രിയമാക്കിയ മാർഗി സതി അവസാനമായി തയാറാക്കിയ കൃതിയാണ് ശ്രീരാമചരിതം. സീതയുടെ കാഴ്ചപ്പാടിലൂടെ രാമകഥ പറയുന്ന കൃതി. 224 ശ്ലോകങ്ങളാണ് കൃതിയിൽ ഉള്ളത്. മാർഗി സതിയുടെ സാന്നിധ്യത്തിൽ മകൾ രംഗശ്രീ രേവതി തിരുവല്ലയിലെ ശ്രീരാഘവേശ്വര ക്ഷേത്രത്തിൽ ശ്രീരാമചരിതം നങ്ങ്യാർകൂത്ത് അവതരിപ്പിച്ചും തുടങ്ങി. അതിനിടെയാണ് മാർഗി സതിയുടെ മരണം. ശ്രീരാമചരിതത്തിന്റെ അവതരണം പൂർത്തിയാക്കണമെന്ന അമ്മയുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ രംഗശ്രീ വീണ്ടും തിരുവല്ലയിലെ കൂത്തന്പലത്തിലേക്കെത്തി.
രണ്ടരവര്‍ഷത്തിനിടെ 41 ദിവസങ്ങളിലായിട്ടാണ് ശ്രീരാമ ചരിതം നങ്ങ്യാർകൂത്ത് രംഗശ്രീ അവതരിപ്പിച്ച് പൂർത്തിയാക്കിയത്.