fahad-fazil

 

ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം 'വേലൈക്കാരൻ' വെള്ളിയാഴ്ച തിയറ്ററിലെത്തും. നൂറുകോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രത്തിലെ നായകൻ ശിവകാർത്തികേയനാണ്.

 

മലയാളത്തിന് പുറമേ തമിഴിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ഫഹദ് ഫാസിൽ. ഫഹദിന്റെ മറ്റൊരു തമിഴ് ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്.

 

മോഹൻരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വേലൈക്കാരനിൽ ശിവകാർത്തികേയന്‍ മുഖ്യവേഷത്തിലെത്തുന്നു. ലോകവ്യാപകമായി അയിരത്തി ഇരുന്നൂറോളം തിയറ്ററുകളിലാണ് വേലൈക്കാരൻ റിലീസ് ചെയ്യുന്നത്. നയൻതാര, പ്രകാശ് രാജ്, ആർജെ ബാലാജി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.