എന്നും വാർത്തകളിൽ നിറയുന്ന താരമാണ് മുൻലോകസുന്ദരിയും താരറാണിയുമായ ഐശ്വര്യറായി. ഭർത്താവ് അഭിഷേക് ബച്ചനും മകൾ ആരാധ്യോയടുമൊപ്പം നല്ല കുടുംബ ജീവിതം നയിക്കുകയാണ് ഐശ്വര്യ. ഒപ്പം നല്ല ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ വാർത്ത അതൊന്നുമല്ല, ഐശ്വര്യറായി തന്റെ മാതാവാണെന്ന് അവകാശപ്പെട്ട് ഒരു യുവാവ് രംഗത്തെത്തി. . ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശി സംഗീത് കുമാറാണ് അവകാശവാദവുമായി രംഗത്ത് എത്തിരിക്കുന്നത്.
1998 ൽ ലണ്ടനിൽ വച്ച് ടെസ്റ്റ്യൂബ് ശിശുവായാണ് താൻ ജനിച്ചതെന്നും രണ്ടും വർഷത്തോളം ഐശ്വര്യയുടെ മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞുവെന്നും യുവാവ് അവകാശപ്പെടുന്നു. ശേഷം പിതാവ് ആദിവേലു റെഡ്ഡി തന്നെ വിശാഖപട്ടണത്തിലേയ്ക്കു തിരിച്ചു കൊണ്ടു വന്നു. മൂന്നാം വയസു മുതല്‍ താന്‍ വിശാഖപട്ടണത്തിലാണു വളരുന്നത് എന്ന് ഇയാള്‍ പറയുന്നു.
എന്നാൽ ഐശ്വര്യ അമ്മയാണെന്നു തെളിയിക്കാൻ തന്റെ പക്കൽ തെളിവുകളില്ലെന്നും സംഗീത് കുമാർ പറയുന്നു. അതെല്ലാം ബന്ധുക്കൾ നശിപ്പിച്ചു. ഇപ്പോൾ താൻ ഏകനാണ്. അതിനാൽ തന്നെ ഐശ്വര്യയോടൊപ്പം താമസിക്കാൻ ആഗ്രഹമുണ്ടെന്നും യുവാവ് പറയുന്നു.