balachandra-menon

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഒരപൂർവ നേട്ടം കൂടി സ്വന്തം. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് ബാലചന്ദ്ര മേനോൻ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. 1998ൽ സമാന്തരങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവു‍ം 2007ൽ പദ്മശ്രീയും നൽകി ബാലചന്ദ്ര മേനോനെ ആദരിച്ചിട്ടുണ്ട്. 

 

‘അങ്ങിനെ പഠിച്ച സ്കൂളിൽ ഒന്നാമനായി ...പഞ്ചായത്തിൽ ഒന്നാമനായി .കോളേജുകളിൽ ഒന്നാമനായി ....കേരളം സംസ്ഥാനത്തു ഒന്നാമനായി...ഇന്ത്യയിൽ ഒന്നാമനായി .....ഇപ്പോൾ ലോകത്തു ഒന്നാമനായി ....ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ആധികാരികമായി പ്രഖ്യാപിച്ചിരിക്കുന്നു !’

 

കൊല്ലത്തു ജനിച്ച ഞാൻ പടവുകൾ ചവുട്ടി ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ കൈയും പിടിച്ചാണെന്നും. ലോകത്തിൽ ഒന്നാമനാവും മുൻപേ മലയാളി മനസ്സിൽ നിങ്ങൾ എന്നെ ഒരു ഒന്നാം സ്ഥാനത്തു പ്രതിഷ്ട്ടിച്ചു കഴിഞ്ഞു ...ആ ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടുത്താതെ ലോകത്തെ ഒന്നാം സ്ഥാനം കിട്ടിയതിൽ ഞാനും എന്റെ കുടുംബവും വിനയപൂർവ്വം തല കുനിച്ചുകൊണ്ടു സർവേശ്വരനോട് നന്ദി പറയുന്നുെവന്നും റെക്കോർഡ് നേട്ടം പങ്കുവച്ചുകൊണ്ട് ബാലചന്ദ്രമേനോൻ െഫയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. .

 

ബാലചന്ദ്രമേനോന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ‌

ഇത് അപൂർവ്വമായ ഒരു അനുഭവം ....

വെട്ടിക്കാട് ശിവശങ്കരപിള്ളയുടെയും കണ്ടനാട് ലളിത ദേവിയുടെയും മകനായി എല്ലാവരെയും പോലെ ഭൂജാതനായ എന്നിൽ എല്ലാവരെയും പോലെ മത്സരബുദ്ധിയുണ്ടായതെങ്ങനെ എന്ന് ഇപ്പോഴും അറിയില്ല ....

നിങ്ങൾ എന്നെ കമ്മ്യുണിസ്റ്റാക്കി എന്ന് പറഞ്ഞു കേട്ടിട്ടുള്ളത് പോലെ എല്ലാവരും കൂടി ചേർന്ന് എന്നിൽ ഉത്തേജകമരുന്ന് കുത്തിവെച്ചു.

1969 ൽ SSLC ക്കു ഇടവ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി എന്ന് മുറാവാക്യം മുഴക്കിക്കൊണ്ട് അച്ഛനരികിലേക്കു ഓടി ചെന്ന എന്നോട് അച്ഛൻ ചോദിച്ചു :

" ഇടവ പഞ്ചായത്തിൽ ഒന്നാമനായതിനു നീ ഈ ലഹള തുടങ്ങിയാൽ കേരളം സംസ്ഥാനത്തു ഒന്നാം റാങ്ക് വാങ്ങിയ കുട്ടിയെപ്പറ്റി എന്ത് പറയുന്നു ?"

 

അന്ന് തുടങ്ങിയതാവണം ഈ മത്സര രോഗം .ഒന്നാമനാകാനുള്ള അദമ്യമായ അഭിവാഞ്ച..

ഒരു കാര്യം മാത്രം ഉറപ്പാക്കി ....

നേരായ മാർഗ്ഗത്തിലൂടെയാവണം ...

ആദ്മാർത്ഥമായ അദ്ധ്വാനത്തിലൂടെ ആവണം 

അവസരസേവ പിടിച്ചും സ്വയം മുദ്രാവാക്യം മുഴക്കിയും ആവരുത് ...

അർഹതപ്പെട്ട ഒന്നാം സ്ഥാനം ആവണം ...

 

അങ്ങിനെ പഠിച്ച സ്കൂളിൽ ഒന്നാമനായി ...

പഞ്ചായത്തിൽ ഒന്നാമനായി .

കോളേജുകളിൽ ഒന്നാമനായി ....

കേരളം സംസ്ഥാനത്തു ഒന്നാമനായി...

ഇന്ത്യയിൽ ഒന്നാമനായി .....

ഇപ്പോൾ ലോകത്തു ഒന്നാമനായി ....

ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ആധികാരികമായി പ്രഖ്യാപിച്ചിരിക്കുന്നു !

ഈ വിശ്വ മഹാകടാഹത്തിൽ ഒരു നിമിഷമെങ്കിലും നൊന്നാമനാവുക എന്നാൽ അത് ദൈവം തന്ന വരദാനമാണ് ...

കൊല്ലത്തു ജനിച്ച ഞാൻ പടവുകൾ ചവുട്ടി ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ കൈയും പിടിച്ചാണ് ....

ലോകത്തിൽ ഒന്നാമനാവും മുൻപേ മലയാളി മനസ്സിൽ നിങ്ങൾ എന്നെ ഒരു ഒന്നാം സ്ഥാനത്തു പ്രതിഷ്ട്ടിച്ചു കഴിഞ്ഞു ...ആ ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടുത്താതെ ലോകത്തെ ഒന്നാം സ്ഥാനം കിട്ടിയതിൽ ഞാനും എന്റെ കുടുംബവും വിനയപൂർവ്വം തല കുനിച്ചുകൊണ്ടു സർവേശ്വരന് നന്ദി പറയുന്നു .....

 

" എന്നാലും ശരത്ത്‌ " ഷൂട്ടിങ് മുക്കാലോളം കഴിഞ്ഞു ....ലൊക്കേഷനിലേക്കുള്ള കാറിന്റെ ഡ്രൈവർ ഹോൺ മുഴക്കുന്നു ....

 

that's ALL your honour !