ബാഹുബലിക്കുശേഷം തെന്നിന്ത്യയിൽ താരറാണിയായി മാറിയിരിക്കുകയാണ് അനുഷ്ക ഷെട്ടി. അനുഷ്ക ഷെട്ടിയും ഉണ്ണിമുകുന്ദനും പ്രധാന വേഷങ്ങളിലെത്തുന്ന ഭാഗമതിയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രണയഭാവങ്ങളില്‍ എത്തുന്ന ഇണ്ണിയെയും അനുഷ്കയെയും ട്രെയിലറിന്‍റെ ആദ്യാഭാഗങ്ങളില്‍ കാണാം.
ദേവസേനയ്ക്ക് ശേഷമുള്ള അനുഷ്കയുടെ ശക്തമായ കഥാപാത്രമാണ് ഭാഗമതിയിലേത്. ടൈറ്റിൽ റോളിലെത്തുന്നത് അനുഷ്കയാണ്. ജയറാമാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ആശാശരത്തും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഉണ്ണിമുകുന്ദനും ഏറെ പ്രതീക്ഷ നൽകുന്ന കഥാപാത്രമാണ് ഭാഗമതിയിലേത്.
ചിത്രത്തിന്റെ സംവിധാനം ജി.അശോഖ് ആണ്. തമിഴിലും തെലുങ്കിലും ചിത്രം ഒരേസമയം റിലീസിനെത്തും. ആകാംഷ നിറച്ചാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടിരിക്കുന്നത്.