sreenivasan-sathyan-anthikadu

നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പലരീതിയിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ വിശദീകരണവുമായി സംവിധായകനും ഉറ്റ സുഹൃത്തുമായ സത്യൻ അന്തിക്കാട് രംഗത്ത്. ആരോഗ്യകാര്യത്തിൽ എറ്റവുമധികം ശ്രദ്ധിക്കുന്ന ശ്രീനിവാസന്‌ കാര്യമായെന്തോ തകരാറു പറ്റി എന്ന രീതിയിലാണ്‌ വാർത്തകൾ പ്രചരിക്കുന്നത്‌. ചില മാധ്യമങ്ങളിൽ തന്റേതെന്ന പേരിൽ ചില വിശദീകരണങ്ങളും വന്നുവെന്നും സത്യൻ അന്തിക്കാട് പറയുന്നു. 

ഷുഗർ ലെവലിലെ വ്യത്യാസവും അൽപം ഉയർന്ന ബി പി യും. അത് നോർമ്മലായാൽ ആശുപത്രി വിടും. കടുത്ത ജീവിതയാഥാർത്ഥ്യങ്ങൾ തമാശയാക്കി മാറ്റുന്ന ആളാണല്ലോ ശ്രീനിവാസൻ. ഈ കോലാഹലങ്ങളും ചിരിപ്പിക്കുന്ന ദൃശ്യങ്ങളായി ശ്രീനിവാസൻ ചിത്രങ്ങളിൽ ഇനി കടന്നുവന്നേക്കാം. അസുഖം ആഘോഷമാക്കുന്നവർക്ക്‌ അതു തന്നെയാണ്‌ മറുപടി! സത്യൻ അന്തിക്കാട് കുറിച്ചു. 

അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന അപേക്ഷയുമായി മകനും നടനുമായി വിനീത് ശ്രീനിവാസനും രംഗത്തു വന്നിരുന്നു. ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണം അച്ഛനെ ആശുപത്രിയിൽ കൊണ്ടു വന്നിരുന്നു.ഇന്നൊരു ദിവസം ഇവിടെ തുടർന്ന്, നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ വിനീത് അപേക്ഷിച്ചു. മെഡിക്കൽ ഐസിയുവിൽ കഴിയുന്ന ശ്രീനിവാസന്റെ നില തൃപ്തികരമാണെന്ന് ആസ്റ്റർ മെഡിസിറ്റി ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.