indrans-1

 

പുരസ്കാരത്തിളക്കവുമായി നടൻ ഇന്ദ്രൻസ് വീണ്ടും ഷൂട്ടിങ് തിരക്കിൽ. ഒരുപഴയ ബോംബുകഥ എന്ന ഷാഫി ചിത്രത്തില്‍ അഭിനയിക്കാനെത്തിയ ഇന്ദ്രൻസിന് അണിയറപ്രവർത്തകര്‍ ഊഷ്മള സ്വീകരണമൊരുക്കി.

 

മികച്ച നടനുള്ള സംസ്ഥാന അവാർഡിന് അർഹനായശേഷമുള്ള ആദ്യ ഷൂട്ടിങ്. ഒരുപഴയ ബോംബുകഥ . നേര്യമംഗലത്തെ ലൊക്കേഷനിലെത്തിയ ഇന്ദ്രൻസിന് സംവിധായകൻ ഷാഫിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. അവാർഡിനപ്പുറം തന്റെ പ്രവർത്തനമേഖലയില്‍നിന്ന് ലഭിച്ച ഹൃദ്യമായസ്വീകരണത്തിന് നന്ദിപറഞ്ഞ് ഇന്ദ്രൻസ്.

 

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ , അമർ അക്ബർ ആന്റണി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിൻ ജോർജ് നായകനായ ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായിക.