സുരേഷ്ഗോപി– രൺജിപണിക്കർ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റുകളിലൊന്നാണ് ലേലം. ആ കൂട്ടുകെട്ട് വീണ്ടും എത്തുന്നു. രൺജി പണിക്കരുടെ തൂലികയിൽ ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും ജനിക്കുകയാണ്. ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും വരുന്നത് മാത്രമല്ല പ്രത്യേകത. മകൻ നിഥിൻ രൺജി പണിക്കരാണ് സിനിമയുടെ സംവിധാനം. കസബയ്ക്ക് ശേഷം നിഥിന് വീണ്ടും സംവിധായകമാകുകയാണ്. ചാക്കോച്ചിയായി സുരേഷ്ഗോപിയെ വീണ്ടും കാണാൻ സാധിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകർ.
രൺജി പണിക്കർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രൺജി പണിക്കർ തന്നെയാണ് സിനിമയുടെ നിർമാണം. ചിത്രത്തിലേക്ക് താരങ്ങളെ േതടിയുള്ള കാസ്റ്റിങ് കോൾ വിളിച്ചിട്ടുണ്ട്്. മദ്യവ്യവസായത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം പുതിയകാല മദ്യനയവും അനുബന്ധ വിവാദങ്ങവും പ്രമേയമാകുന്ന ചിത്രമെന്നാണ് സൂചന. രാഷ്ട്രീയ സിനിമകള്‍ ഏറെ എഴുതിയ രണ്‍ജി പണിക്കരുടെ തൂലികയില്‍ നിന്നാകുമ്പോള്‍ ആ സൂചന സ്വാഭാവികം.
രണ്‍ജിപണിക്കര്‍ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ലേലം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. രണ്‍ജി പണിക്കര്‍ നിര്‍മിച്ച ആദ്യചിത്രം ‘ഒരായിരം കിനാക്കളാല്‍..’ ഈയാഴ്ച തീയറ്ററിലെത്തും.