swara

ചിലനേരത്ത് അണിയുന്ന വസ്ത്രങ്ങൾ ബോളിവുഡ് താരങ്ങൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് പുതുമയല്ല. സ്വര ഭാസ്കറിനാണ് ഡ്രസ് കാരണം പുതുതായി പ്രയാസം നേരിട്ടിരിക്കുന്നത്. ഡി വെഡ്ഡിങ്ങ് എന്ന ചിത്രത്തിന്റെ പ്രചരണചടങ്ങ് ചർച്ചയായത് സ്വരയുടെ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു. കരീന കപൂർ, സോനം കപൂർ, സ്വര ഭാസ്കർ എന്നിവർ ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് ഡി വെഡ്ഡിങ്. 

 

പ്രചരണ ചടങ്ങിൽ കോട്ടഡ് സ്യൂട്ടിലാണ് സ്വര എത്തിയത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് വേദിയിലുണ്ടായിരുന്ന സഹതാരം ശിഖ സ്വരയോട് ആ കഴുത്തൊന്ന് നേരെയിടൂ എന്നു പറഞ്ഞു, സ്വരയത് കേൾക്കുകയും ചെയ്തു. എന്നാൽ പരിപാടിയിലുടനീളം കഴുത്ത് ശ്രദ്ധിക്കാൻ മാത്രമേ സ്വരയ്ക്ക് സമയമുണ്ടായിരുന്നുള്ളൂ. കോട്ടഡ് സ്യൂട്ടിൽ ഏറെ അസ്വസ്ഥയായാണ് താരം കാണപ്പെട്ടത്. 

 

ഫാഷന്റെ പേരിൽ ഇങ്ങാത്തതും ആത്മവിശ്വാസം തരാത്തതുമായ വസ്ത്രങ്ങൾ ധരിക്കേണ്ട ആവശ്യമെന്താണെന്നാണ് ആരാധകരുടെ അഭിപ്രായം. സ്വര ശിഖയെ അഭിപ്രായത്തെ മാനിച്ചതിനെ ബഹുമാനിക്കണമെന്നും അഭിപ്രായമുണ്ട്. എന്തുതന്നെയായാലും കോട്ട് സ്യൂട്ട് സ്വരയ്ക്ക് നൽകിയത് ചില്ലറ തലവേദനയല്ല.