സ്വപ്ന വിമാനത്തിന്റെ ചിറകിലേറി പറക്കുകയാണ് ദുര്‍ഗ കൃഷ്ണ. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ ദുര്‍ഗ ഏറെ നാളത്തെ സ്വപ്നത്തിന് മഴവില്ലഴക് ലഭിച്ച സന്തോഷത്തിലാണ്. മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന മോഹം സാധിച്ചതിന്റെ സന്തോഷത്തിലായ താരം, ആ സന്തോഷം മറച്ചുവയ്ക്കുന്നുമില്ല.
മോഹൻലാലിനെ നേരിട്ട് കണ്ട അനുഭവത്തെ കുറിച്ച് താരം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിതിങ്ങനെ. ‘സ്വപ്നം സഫലമായ പോലെ, അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു, ഒന്നും പറയാനാകുന്നില്ല. അദ്ദേഹം വളരെ സിംപിൾ ആണ്’ സ്വപ്നം സഫലമായ നിമിഷത്തെക്കുറിച്ച് ദുര്‍ഗ കുറിച്ചു. മോഹന്‍ലാലിനൊപ്പം ധാരാളം ചിത്രങ്ങളും പകര്‍ത്തി ദുര്‍ഗ. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയും മഴവിൽ മനോരമയുമായി ചേർന്നു നടത്തുന്ന ‘അമ്മ മഴവില്ല്’ എന്ന ഷോയുടെ പരിശീലനത്തിനിടെയായിരുന്നു ഈ കൂടിക്കാഴ്ച. അമ്മ മഴവില്ലിനായുള്ള പരീശീലനത്തിലാണ് താരങ്ങള്‍. കൊച്ചിയിലെ പരിശീലന ക്യാംപ് നാളെ അവസാനിക്കും. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. മെയ് ആറിനാണ് മെഗാ ഷോ.