‘ഇക്കണക്കിന് പോയാല്‍ കാഞ്ചനമാല മൊയ്തീനെ കാത്തിരുന്നതിനെക്കാള്‍ നീളുമെന്നാണ് തോന്നുന്നത്’. കുറച്ച് നാള്‍ മുന്‍പ് വരെ ട്രോളന്‍മാര്‍ പലതവണ പറഞ്ഞ കമന്റാണിത്. പറവ എന്ന ചിത്രത്തിന്റെ ഡിവിഡി കാത്തിരുന്ന ആരാധകരാണ് ട്രോളിലൂടെ ഒട്ടേറെ തവണ പ്രതിഷേധം അറിയിച്ചത്. എന്നാല്‍ ഒടുവില്‍ ആ കാത്തിരിപ്പ് സഫലമായി പറവ പറന്നിറങ്ങി. സിനിമകള്‍ തീയേറ്ററുകളിലെത്തി കഴിഞ്ഞാല്‍ വൈകാതെ തന്നെ ഡിവിഡി പുറത്തിറക്കുന്ന ട്രെന്‍റില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു സൗബിന്‍ ഷാഹിറിന്‍റെ ആദ്യ സംവിധാനസംരംഭമായ പറവ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21നായിരുന്നു ചിത്രം റിലീസ് ചെയ്തത്.
കാത്തിരിപ്പിന് ഒടുവിലെത്തിയ അതിഥിയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതിന് നന്ദിയെന്നോണം ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. "പറവയ്ക്കും ഇമ്രാനും വീണ്ടും സ്നേഹം പകര്‍ന്ന എല്ലാവര്‍ക്കും നന്ദി. അതിന്‍റെ എല്ലാ ക്രെഡിറ്റും സൗബിനാണ്. ചിത്രത്തിന്‍റെ ഡിവിഡി, ബ്ലൂറേ എന്നിവയ്ക്ക് ലഭിക്കുന്ന മികച്ച വില്‍പനയില്‍ വലിയ സന്തോഷം. ഒറിജിനല്‍ മാത്രം വാങ്ങുക",