യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കെഎം മാണിയുടെ കേരളാ കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധം കനക്കുകയാണ്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സാധാരണക്കാരും ഒരുപോലെ ഇൗ തീരുമാനത്തിൽ പ്രതിഷേധിക്കുന്നുണ്ട്. യുവ എംഎൽഎമാരും പുതിയ തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫിന്റെ നിയമസഭാ സ്ഥാനാര്ഥിയായിരുന്ന സംവിധായകൻ എം.എ നിഷാദും രംഗത്തെത്തിയിരിക്കുന്നു.
അപ്പനെയും മോനേയും വാരി തോൽപ്പിക്കാനുളള ആർജ്ജവം..അതാണ് വേണ്ടത്...അതിനുളള ചങ്കൂറ്റം ഉണ്ടോ കോൺഗ്രസ്സുകാരാ ? ഉണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്..അല്ലാതെ മുഖപുസ്തകത്തിൽ കുറിപ്പിട്ട് സായൂജ്യം അടയുകയല്ല വേണ്ടത്– അദ്ദേഹം എഴുതി. കാലു വാരാൻ കോൺഗ്രസ്സ് കുഞ്ഞുങ്ങൾക്ക് പ്രത്യേക കോച്ചിങ് ആവശ്യമില്ല എന്ന് നന്നായി അറിയാവുന്ന, ഒരു പഴയ യുഡിഎഫ് നിയമസഭാ സ്ഥാനാർത്ഥിയാണ് താനെന്നും നിഷാദ് കുറിക്കുന്നു.
എം.എ നിഷാദിന്റെ കുറിപ്പ് വായിക്കാം–
അപ്പനെയും മോനേയും വാരി തോൽപ്പിക്കാനുളള ആർജ്ജവം..അതാണ് വേണ്ടത്...അതിനുളള ചങ്കൂറ്റം ഉണ്ടോ കോൺഗ്രസ്സുകാരാ ? ഉണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്..അല്ലാതെ മുഖപുസ്തകത്തിൽ കുറിപ്പിട്ട് സായൂജ്യം അടയുകയല്ല വേണ്ടത്..
ഒരു പ്രാവശ്യം ചെയ്ത് നോക്ക്..അതോടെ തീരും അണികളെ പറ്റിച്ച്, അർമ്മാദിക്കുന്ന നേതാക്കന്മാരുടെ അഹന്ത...ഉ.കു.മാര ഉമ്മൻ,കുഞ്ഞാലി. മാണീ) സംഘത്തിന്റെ എല്ലാ കളികളും അതോടെ സ്വാഹ...
പൗഡർ കുട്ടപ്പനും, കുര്യാപ്പിയും, മൗനീ ബാവയും എല്ലാം കണക്കാണെന്നുളള നഗ്നസത്യം ഊത്തന്മാർക്ക് മനസ്സിലായിട്ടുണ്ടോ..ആവോ..മുസ്ളിം ''ലീക്ക്'' പാർട്ടിയുടെ ആഭ്യന്തര കാര്യത്തിലും, നിങ്ങൾ കോൺഗ്രസ്സുകാർ അഭിപ്രായം പറഞ്ഞ് തുടങ്ങണം എന്നാണ് എന്റെ ഒരു ഇത്...
NB..കാലു വാരാൻ കോൺഗ്രസ്സ് കുഞ്ഞുങ്ങൾക്ക് പ്രത്യേക കോച്ചിങ് ആവശ്യമില്ല എന്ന് നന്നായി അറിയാവുന്ന,ഒരു പഴയ യുഡിഎഫ് നിയമസഭാ സ്ഥാനാർത്ഥിയുടെ സാക്ഷ്യം...ഒപ്പ്..