‘ബിജുവേട്ടാ, വര്‍ഷങ്ങള്‍ ഇത്രകഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ എന്തുതോന്നുന്നു പ്രണയത്തെക്കുറിച്ച്’ ഒരു ടെലിവിഷന്‍ അവാർഡ് ഷോയിൽ വേദിയിെലത്തിയ നടന്‍ ബിജു മേനോനോട് അവതാരികയുടെ ചോദ്യം. വേദിയില്‍ സംയുക്താ വർമയും ഉണ്ടായിരുന്നു. മലയാളിയെ ഏറെ രസിപ്പിച്ച ആ ചിരിയോടെ ബിജു മേനോന്റെ മറുപടി. ‘ഇതിനപ്പുറം ഒരു ദുരന്തം എന്താണ് വരാനുള്ളത്. ആദ്യം ഇത്തരത്തിലൊരു തമാശരൂപേണ ആയാണ് അദ്ദേഹം മറുപടി നല്‍കിയത്. പിന്നീട് പറഞ്ഞതിങ്ങനെ. ‘ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത്’ പ്രണയാര്‍ദ്രമായ വാക്കുകള്‍ക്ക് കാണികളുടെ നിറഞ്ഞ കയ്യടി
ജനപ്രിയ നടനുള്ള അവാര്‍ഡ് വാങ്ങാനായിരുന്നു ബിജു മോനോനും ഭാര്യ സംയുക്താ വര്‍മ്മയും യുകെയിലെത്തിയത്. വളരെ കുറച്ചു മാത്രമേ പൊതു വേദികളില്‍ സംയുക്താവര്‍മ്മ ഇപ്പോള്‍ എത്താറുള്ളൂ. മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന നടിയാണ് സംയുക്താ വര്‍മ്മ. ബിജു മേനോനുമായുള്ള വിവാഹം കഴിച്ച ശേഷം തികഞ്ഞ വീട്ടമ്മയായി കഴിഞ്ഞു കൂടുകയാണ് അവര്‍. സിനിമയിലെ കെമിസ്ട്രി പ്രണയമായി മാറിയപ്പോഴാണ് ബിജുവുമായുള്ള സംയുക്തയുടെ വിവാഹം നടക്കുന്നത്. മഴ, മേഘമല്‍ഹാര്‍ , മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയായിരുന്നു.