ranjini

ദീലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമക്കകത്തും പുറത്തും നിന്ന് നിരവധിയാളുകൾ അഭിപ്രായപ്രകടനം നടത്തിയിരുന്നു. വിഷയത്തിൽ പരസ്യപ്രതികരണവുമായി ചിത്രം നായിക രഞ്ജിനിയും ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രഞ്ജിനി നിലപാട് വ്യക്തമാക്കിയത്.

"മലയാള താരസംഘടന 'അമ്മ' എന്ന വിശുദ്ധനാമം മാറ്റാൻ സമയമായിരിക്കുന്നു. സ്ത്രീ താരങ്ങളെ അപമാനിക്കുന്നതു മാത്രമല്ല, മലയാള സിനിമാരംഗത്തെ പുരുഷാധിപത്യം വ്യക്തമാക്കുന്നതു കൂടിയാണ് ഈ നടപടി. കേസ് ഇപ്പോഴും നിലനിൽക്കെ എന്തുകൊണ്ടാണ് സംഘടന ദിലീപിനെ തിരിച്ചെടുത്തത്? സംഘടന താരങ്ങളുടെ മധ്യസ്ഥരോ സംരക്ഷകരോ അല്ല. നാണക്കേട്... നമ്മുടെ സഹോദരിക്കു വേണ്ടിയുള്ള നീതി എവിടെയാണ്?'', രഞ്ജിനി ചോദിക്കുന്നു. 

സംവിധായകൻ ആഷിഖ് അബു, എഴുത്തുകാരി ശാരദക്കുട്ടി എന്നിവരടക്കമുള്ളവര്‍ വിഷയത്തിൽ അമ്മക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.