the-nun-collection

ഇന്ത്യൻ ബോക്സ്ഓഫീസിൽ കോടികൾ വാരിക്കൂട്ട് ഹോളിവുഡ് ഹൊറർ ചിത്രം ദ നൺ. കോണ്‍ജറിങ് സീരിസിലെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷൻ നേടി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. 

പുറത്തിറങ്ങി ആദ്യ ആഴ്ചയിൽ 28.50 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ചൊവ്വാഴ്ച മാത്രം മൂന്ന് കോടിയാണ് കളക്ഷൻ. 

കോൺജുറിങ് സീരിസിലെ അഞ്ചാമത്തെ ചിത്രമാണ് ദ നൺ. കോൺജുറിങ് 2വിലെ കന്യാസ്ത്രീയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

കോൺജറിങ്ങിനും അന്നാബലെക്കും മുൻപ് 1952ൽ നടക്കുന്ന കഥയാണ് ഈ സിനിമയുടേത്. കന്യാസ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ വൈദികൻ, കന്യാസ്ത്രീ, ഒരു സഹായി എന്നിങ്ങനെ മൂന്നുപേരെ വത്തിക്കാൻ നിയോഗിക്കുന്നു. 

ഇവർ റൊമാനിയയില്‍ എത്തുന്നതും പിന്നീടുള്ള ഭീകരസംഭവങ്ങളുമാണ് പ്രമേയം. 

കോറിൻ ഹാർഡിയാണ് സംവിധാനം.