abhimanyu-movie

കൊച്ചി മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. േനതാവ് അഭിമന്യൂവിന്റെ കഥ പറയുന്ന സിനിമ വരുന്നൂ. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മം തൃശൂരില്‍ നടന്നു. 

ക്യാംപസിലെ രക്തസാക്ഷി അഭിമന്യൂവിന്റെ കഥയാണ് ഈ സിനിമയില്‍ പറയുന്നത്. പത്മവ്യൂഹത്തിലെ അഭിമന്യൂ എന്നാണ് ചിത്രത്തിന്റെ പേര്. നടന്‍ ഇന്ദ്രന്‍സ്, നടി സോന നായര്‍ എന്നിവര്‍ ഒഴികെ മറ്റെല്ലാ അഭിനേതാക്കളും പുതുമുഖമാണ്. അഭിമന്യൂവിന്റെ വേഷം ചെയ്യുന്നതും പുതുമുഖ നടനാണ്. വിനേഷ് ആരാധ്യയാണ് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്.

കോഴിക്കോട്ടാണ് സിനിമയുടെ ചിത്രീകരണം കൂടുതലും ക്രമീകരിച്ചിട്ടുള്ളത്. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം സൈമണ്‍ ബ്രിട്ടോ നിര്‍വഹിച്ചു. തൃശൂര്‍ കേരളവര്‍മ കോളജിലായിരുന്നു സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം.

സിനിമ തിയറ്ററില്‍ ഉടന്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. സിനിമയുടെ ചെലവ് കഴിഞ്ഞുള്ള തുക അഭിമന്യൂവിന്റെ കുടുംബത്തിന് കൈമാറാനാണ് ഉദ്ദേശ്യം. വിഷ്വല്‍ ടി.വിയു വഴി അയച്ചു. ഓഡിയോ എക്സ്റ്റേണല്‍ എഫ്.ടി.പി. ഫോള്‍ഡറില്‍.