അഭിനയത്തില്‍ മാത്രമല്ല, സാമൂഹിക ഇടപെടലുകള്‍ കൊണ്ടും ശ്രദ്ധേയനാണ് നടന്‍ സിദ്ധാര്‍ഥ്. ട്വിറ്റര്‍ വഴി അദ്ദേഹം നടത്തുന്ന പ്രതികരണങ്ങള്‍ പലതും ശ്രദ്ധയമാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും സിദ്ധാര്‍ഥ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. മുസ്‌ലിം ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ശബരിമലയിലേക്ക് പോകാന്‍ ആദ്യം മുന്നോട്ടു വന്നു എന്ന കാര്യവും അതേ തുടര്‍ന്ന് ഉണ്ടാകുന്ന പ്രക്ഷോഭങ്ങളും നിലനില്‍ക്കെത്തന്നെ, യുവതികളായ ഹിന്ദു സ്ത്രീകള്‍ക്കും അയ്യപ്പനെ കാണണം എന്ന് ആഗ്രഹമുണ്ട്. എത്ര വ്യാജ വാർത്ത വന്നാലും അത് മാറുന്നില്ലല്ലോ. അവര്‍ എന്ത് ചെയ്യും എന്ന് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.
അതിനു താഴെ കുലോത്തുംഗന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിൽ നിന്നും വന്ന മറുപടിയാണ് സിദ്ധാര്‍ഥിനെ ചൊടിപ്പിച്ചത്. നിങ്ങള്‍ക്ക് സിനിമയൊന്നുമില്ലേ ബ്രോ? എന്നാണ് ചോദ്യം വന്നത്
'എനിക്ക് നാല് സിനിമയും ഒരു നെറ്റ്ഫ്ലിക്സ് സീരീസും ഉണ്ടെടാ. എപ്പോഴും ആലോചിക്കുകയും ഇടയ്ക്കൊക്കെ ട്വീറ്റ് ചെയ്യുകയും ചെയ്യുന്നതിന്റെ കാരണം അത് ചെയ്യാന്‍ ഒരു മിനിറ്റ് മതി എന്നുള്ളതാണ് ടാ. ഇന്നത്തെ കലുഷമായ ലോകത്ത് സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നത് വളരെ പ്രധാനമാണ് ടാ. മാത്രമല്ല, എന്നെ ബ്രോ എന്ന് വിളിക്കരുത് ടാ. പിന്നെ ഒന്ന് കൂടി, നീ പോടാ' കുലോത്തുംഗന് സിദ്ധാര്‍ഥിന്റെ മറുപടി ഇതായിരുന്നു.
സിദ്ധാര്‍ഥിന്റെ കുറിക്കു കൊള്ളുന്ന മറുപടിയെ പ്രശംസിച്ച് സിനിമാ ലോകത്ത് നിന്നും വരലക്ഷ്മി ശരത്കുമാര്‍, പല്ലവി ശാരദ, ശാരദാ രാമനാഥന്‍ എന്നിവര്‍ ഉള്‍പ്പടെ നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്.