jafar-idukki-doughter
ഹാസ്യതാരത്തില്‍ നിന്നു സ്വഭാവവേഷങ്ങളിലേക്കു കടന്ന നടനാണ് ജാഫര്‍ ഇടുക്കി. ഏതു കഥാപാത്രത്തിലും തന്റെതായ ഒരു കൈയൊപ്പ് പതിപ്പിക്കാന്‍ ജാഫറിനാകും. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മകളുടെ വിവാഹം. താരസമ്പന്നമായിരുന്നു ചടങ്ങുകള്‍. സിനിമ മിമിക്രി രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. ആസിഫ് അലി, നാദിര്‍ഷാ, രമേശ് പിഷാരടി തുടങ്ങി പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.